സ്റ്റാ​മ്പ് ഡി​പ്പോ​ക്കാ​യി നി​ർ​മി​ച്ച പു​തി​യ മ​ന്ദി​രം

ഇടുക്കി ജില്ലക്ക്​ സ്വന്തമായി സ്റ്റാമ്പ്‌ ഡിപ്പോ മന്ദിരം

ഇ​ടു​ക്കി: ജി​ല്ല സ്റ്റാ​മ്പ് ഡി​പ്പോ​ക്ക്​ നി​ർ​മി​ച്ച പു​തി​യ മ​ന്ദി​രം തി​ങ്ക​ളാ​ഴ്ച ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എം. മ​ണി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ നെ​ടു​ങ്ക​ണ്ട​ത്തെ ട്ര​ഷ​റി അ​ങ്ക​ണ​ത്തി​ൽ ഉ​ദ്ഘാ​ട​നം ന​ട​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ല സ്റ്റാ​മ്പ്‌ ഡി​പ്പോ​ക്ക്​ സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ചി​ര​കാ​ല സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഇ​തു​വ​രെ പ​ഞ്ചാ​യ​ത്തു​വ​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്റ്റാ​മ്പ് ഡി​പ്പോ​ക്ക്​ ട്ര​ഷ​റി അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​യി​ൽ (ടി.​ഐ.​ഡി.​പി) ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 2.27 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ ഇ​രു​നി​ല​കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 3500 ച​തു​ര​ശ്ര അ​ടി​യി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Idukki district stamp depot building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.