Posted On
date_range Updated On
date_range ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലുവയസുകാരി മരിച്ചു
കാന്തല്ലൂർ: ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൾ ശരവണ ശ്രീ ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. വീടിന് സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം സംഭവിച്ചത്. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴിയിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.
കുട്ടിയെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടത്. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.