Posted On
date_range Updated On
date_range ആംബുലൻസും കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
പീരുമേട്: ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം ആംബുലൻസും കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മുന്നിൽ പോയ ഓട്ടോയെ ആംബുലൻസ് മറികടക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ സണ്ണി, ഷെറീന എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും ഓട്ടോ യാത്രികരായ അമ്പിളി, വീണ എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശിശ്രൂഷ നൽകി വിട്ടു. കോട്ടയത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.