Posted On
date_range Updated On
date_range തോക്കുചൂണ്ടി ഭീഷണിക്കിടെ വെടിപൊട്ടി; സൈനികൻ അറസ്റ്റിൽ
കുമളി: വ്യക്തികൾ തമ്മിലെ തർക്കം പറഞ്ഞുതീർക്കാൻ ഊരുകൂട്ടം ശ്രമം തുടരുന്നതിനിടെ സ്ഥലത്തെത്തിയ സൈനികൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്കിൽനിന്ന് വെടിപൊട്ടിയെങ്കിലും അപകടം ഉണ്ടായില്ല. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. ബങ്കളൂരുവിൽ സൈനികനായി ജോലിചെയ്യുന്ന ഗൂഡല്ലൂർ സ്വദേശി പ്രഭുവാണ് (37) സുഹൃത്തിനുവേണ്ടി ഊരുകൂട്ടത്തിലെത്തി ഭീഷണി മുഴക്കിയത്.
വെടി പൊട്ടിയതോടെ പരിഭ്രാന്തരായ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഗൂഡല്ലൂർ എസ്.ഐ ദിനകരപാണ്ട്യെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രഭുവിനെ അറസ്റ്റ് ചെയ്തു. തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പാണ് മെഡിക്കൽ ലീവിൽ പ്രഭു നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.