Posted On
date_range Updated On
date_range വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
ചെറുതോണി: മുരിക്കാശ്ശേരിക്കുസമീപം മൂങ്ങാപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. മൂന്ന് ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. മുരിക്കാശ്ശേരി - തോപ്രാംകുടി റോഡിൽ മൂങ്ങാപ്പാറ സ്നേഹമന്ദിരത്തിന് സമീപമാണ് അപകടം. സംഭവത്തിൽ ബുള്ളറ്റ് ഓടിച്ചിരുന്ന ഉദയഗിരി തൈയിൽ ഷിജു വർഗീസ്, പൾസർ വാഹനത്തിൽ യാത്ര ചെയ്തിരുന്ന കള്ളിപ്പാറ സ്വദേശി പൊട്ടക്കൽ ആനന്ദ് പി. ബിജു, മാലികുത്ത് കല്ലിടുക്കിൽ അമൽ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷിജു വർഗീസ്, ആനന്ദ് പി. ബിജു എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിക്കാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.