അ​നൂ​പ്

പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതി പിടിയിൽ

ചെ​റു​തോ​ണി: പൊ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി​യ പ്ര​തി​യെ പാ​ല​ക്കാ​ട്ടു​നി​ന്ന്​ ഇ​ടു​ക്കി പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ഉ​പ്പു​തോ​ട് ന്യൂ ​മൗ​ണ്ട് സ്വ​ദേ​ശി നെ​ല്ലി​ക്കു​ന്നേ​ൽ അ​നൂ​പി​നെ​യാ​ണ്​ (38) അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഉ​പ്പു​തോ​ട് സ്വ​ദേ​ശി വ​ട്ട​പ്പ​ലം സു​ബി​നെ (21) ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

ഇ​ടു​ക്കി സി.​ഐ ജ​യ​ൻ, എ​സ്.​ഐ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്.

Tags:    
News Summary - Suspect who evaded police arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.