പീഡനശ്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​മ്പ​നി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ത​ങ്ക​മ​ണി സ്വ​ദേ​ശി പാ​റേ​ക്കാ​ട്ടി​ൽ ര​ജീ​ഷാ​ണ്​ (37) അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം. ര​ജീ​ഷി​ന്റെ ഓ​ട്ടോ റി​ക്ഷ​യി​ൽ മൂ​ന്ന്​ പെ​ൺ​കു​ട്ടി​ക​ളാ​ണ്​ ക​യ​റി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ദ്യം ഇ​റ​ങ്ങി. പി​ന്നീ​ട് പെ​ൺ​കു​ട്ടി ത​നി​ച്ചാ​യ​പ്പോ​ൾ പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഇ​ടു​ക്കി സി.​ഐ ബി ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ബെ​ർ​ട്ടി​ൻ ജോ​സ​ഫ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​സൈ​നാ​ർ, ഷി​ന്‍റോ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ ക​രി​മ്പ​നി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - rape Attempt: Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.