ചേലച്ചുവടിനും പെരിയാർവാലിക്കുമിടയിൽ വളവിൽ കുടുങ്ങിയ കെണ്ടയ്നർ ലോറി
Posted On
date_range Updated On
date_range ഗൂഗിൾ മാപ്പ് പണികൊടുത്തു; ലോറി റോഡിൽ കുടുങ്ങി
ചെറുതോണി: ഗൂഗിൾ മാപ്പ് നോക്കിവന്ന കെണ്ടയ്നർ ലോറി വഴിയിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കൊച്ചി-മധുര ദേശീയപാതയിൽ ചേലച്ചുവടിനും പെരിയാർവാലിക്കുമിടയിൽ ഹെയർപിൻ വളവിലാണ് ലോറി കുടുങ്ങിയത്.
തമിഴ്നാട്ടിൽനിന്ന് തൂക്കുപാലത്തേക്ക് വൈദ്യുതി പോസ്റ്റുമായി വന്നതാണ് ഭാരവണ്ടി. വ്യാഴാഴ്ച രാത്രി 10നു റോഡിൽ കുടുങ്ങിയ ലോറി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് നീക്കി ഗതാഗതം പുനരാരംഭിച്ചത്. ചെറുതോണി-കട്ടപ്പന വഴി എളുപ്പത്തിൽ തൂക്കുപാലത്ത് എത്താമെന്നിരിക്കെ ഗൂഗിൾ മാപ്പ് നോക്കി വന്നതാണ് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.