Posted On
date_range Updated On
date_range ബിനു ഇക്കുറി തനിക്കുവേണ്ടി വോട്ടുചോദിക്കുന്നു
ചെറുതോണി: കാൽനൂറ്റാണ്ടായി ബിനു മറ്റു സ്ഥാനാർഥികൾക്കുവേണ്ടി വോട്ടുചോദിക്കുന്നു. എന്നാൽ, ഇത്തവണ വോട്ടുചോദിക്കുന്നത് തനിക്കുവേണ്ടി തന്നെ. വർഷങ്ങളായി ചേലച്ചുവട്ടിൽ സ്നേഹ സൗണ്ട് എന്ന സ്ഥാപനം നടത്തുന്ന ബിനു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ അഞ്ചുകുടിയിൽ സ്ഥാനാർഥിയാണ്.
സി.പി.ഐ പ്രതിനിധിയായാണ് മത്സരം. മുെമ്പാക്കെ തെരഞ്ഞെടുപ്പ് കാലമായാൽ ബിനുവിെൻറ ശബ്ദം കക്ഷി രാഷ്ട്രീയത്തിനതീതമായി വിവിധ സ്ഥാനാർഥികൾക്കായി മുഴങ്ങിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ബിനുവിെൻറ മൈക്കും ലൈറ്റും സൗണ്ടുമെല്ലാം പണിയില്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് വരുന്നത്. കഴിഞ്ഞതവണ സി.പി.ഐ ജയിച്ച സീറ്റാണിത്. ഇത്തവണയും ജയിക്കുമെന്ന് തന്നെയാണ് ബിനു ഉറച്ച് വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.