നിർമാണം നിലച്ച ഇടുക്കി മെഡിക്കൽ കോളജ് റോഡ്
ഇടുക്കി മെഡിക്കൽ കോളജ് റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് വരെയുള്ള റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു. വീതികൂട്ടി നിർമിക്കുന്ന ജോലിയാണ് ജൂൺ പകുതിയോടെ നിർമാണം നിലച്ചത്.
ജില്ല ആസ്ഥാനത്തിനും ചെറുതോണിക്കും ഏറെ പ്രയോജനമുള്ള റോഡാണിത്. ചെറുതോണി മുതൽ മെഡിക്കൽ കോളജ് വരെയുള്ള റോഡ് നവീകരിച്ചാൽ ചെറുതോണിയിൽ വർധിച്ചു വരുന്ന അപകടങ്ങൾക്കും പാർക്കിങ് പ്രശ്നങ്ങൾക്കും പരിഹാരമാകുമായിരുന്നു. ജൂൺ 14നാണ് നിർമാണമാരംഭിച്ചത്. എന്നാൽ, രണ്ടുമാസത്തിനു ശേഷം നിലച്ചു. പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നിർമാണത്തിന് തടസ്സമായത്.
ഇടുക്കി അണക്കെട്ടിനോട് അടുത്തുള്ള പ്രദേശമായതിനാൽ പാറ പൊട്ടിക്കാൻ തടസ്സം വന്നു. ഇതോടെ പാറ മുറിച്ചുമാറ്റാൻ അനുമതി തേടിയെങ്കിലും ധനവകുപ്പ് അനുമതി നൽകിയില്ല. പാറ മുറിച്ചുമാറ്റാൻ കൂടുതൽ തുക ചെലവാകും എന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്.
ചെറുതോണി മുതൽ പെട്രോൾ പമ്പ് വരെ മണ്ണെടുത്ത് മാറ്റിയശേഷം പാറ പൊട്ടിക്കുകയും പൊട്ടിക്കുന്ന പാറകൾ ഉപയോഗിച്ച് ഡി.ആർ നിർമിച്ച് മണ്ണിട്ട് നികത്തി ചെറുതോണി പമ്പ് മുതൽ മെഡിക്കൽ കോളജ് വരെയുള്ള പാതക്ക് മൂന്നു മീറ്റർ വീതി വർധിപ്പിക്കാനുമായിരുന്നു പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.