നാരകക്കാനത്തുണ്ടായ കാറപകടം
Posted On
date_range Updated On
date_range ചെറുതോണി ഡബിൾ കട്ടിങ്ങിന് സമീപം കാർ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
ചെറുതോണി: ഡബിൾ കട്ടിങ്ങിന് സമീപം മാരുതി കാർ മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് പരിക്ക്. കടപ്പനയിൽനിന്ന് ചെറുതോണിക്കുവന്ന തിരുവനന്തപുരം സ്വേദശികളുടെ കാറാണ് ഞായറാഴ്ച വൈകീട്ട് അപകടത്തിൽപെട്ടത്.
പ്രധാന റോഡിൽനിന്ന് 30അടി താഴ്ചയിൽ നാരകക്കാനം റോഡിലേക്ക് മറിയുകയായിരുന്നു. രണ്ട് യുവാക്കളെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
റോഡ് നിർമാണം കഴിഞ്ഞും കൊക്കകളുള്ള ഭാഗങ്ങളിൽ ക്രാഷ് ഗാർഡുകൾ സ്ഥാപിക്കാത്തത് മൂലം അപകടസാധ്യത വർധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.