സുനിത സുനിൽ
Posted On
date_range Updated On
date_range വീടുകളിൽ മോഷണം; യുവതി അറസ്റ്റിൽ
ചെറുതോണി: ഇടുക്കി ഭൂമിയാംകുളം ഭാഗങ്ങളിൽ പൂട്ടിക്കിടന്ന വീടുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുളകുവള്ളി ഏർത്തടത്തിൽ സുനിലിന്റെ ഭാര്യ സുനിതയാണ് (44) അറസ്റ്റിലായത്.
പരാതിയെ തുടർന്ന് ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു. ഇടുക്കി, ചെറുതോണി, കരിമ്പൻ, തടിയമ്പാട് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും സ്വർണക്കടകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മുളകുവള്ളി സ്വദേശിനി ഏർതടത്തിൽ സുനിത സ്വർണം പണയം വെച്ചിരിക്കുന്നത് തെളിഞ്ഞു. തുടർന്ന് ചെയ്തു ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.