ആഞ്ഞിലിക്കുഴി ജോർജ് ,ആഞ്ഞിലിക്കുഴി റോമി
Posted On
date_range Updated On
date_range ജ്യേഷ്ഠൻ എൽ.ഡി.എഫ് സ്ഥാനാർഥി, അനിയൻ യു.ഡി.എഫ് സ്ഥാനാർഥി; തട്ടേക്കണ്ണിയിൽ മത്സരം വേറെ ലെവൽ
ചെറുതോണി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡായ തട്ടേക്കണ്ണിയിൽ ഇത്തവണ സഹോദരന്മാർ തമ്മിൽ മത്സരിക്കുന്നു. ചേട്ടൻ ആഞ്ഞിലിക്കുഴി റോമി ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ അനിയൻ ആഞ്ഞിലിക്കുഴി ജോർജ് യു.ഡി.എഫ്സ്ഥാനാർഥിയാണ്. റോമി സി.പി.എം ചേലച്ചുവട് ലോക്കൽ കമ്മിറ്റി അംഗമാണ്.
ദീർഘകാലമായി കോൺഗ്രസിെൻറ സജീവ പ്രവർത്തകനാണ് അനിയൻ ജോർജ്. രണ്ടുപേരും ഒരേ പുരയിടത്തിൽ അടുത്തടുത്തായി താമസിക്കുന്നു.
ഇരുവരും വ്യാഴാഴ്ച പത്രിക നൽകും. േകാൺഗ്രസിലെ രാജി ചന്ദ്രനാണ് ഇപ്പോഴത്തെ പഞ്ചായത്ത് അംഗം.
തുടർച്ചയായി യു.ഡി.എഫ് ജയിക്കുന്ന വാർഡാണിത്. ലോവർപെരിയാർ ഡാം ഉൾപ്പെടുന്ന പദ്ധതി പ്രദേശമാണിവിടം. ഇത്തവണ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന വാശിയേറിയ മത്സരമായിരിക്കും ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.