Posted On
date_range Updated On
date_range ജാഗ്രത വേണം; മോട്ടോർ മോഷ്ടാക്കളെ
ചെറുതോണി: മണിയാറംകുടിയിൽ കുളത്തിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ച മൂന്നു മോട്ടോറുകൾ മോഷ്ടാക്കൾ കവർന്നു.
മണിയാറംകുടി കത്തോലിക്ക പള്ളിക്കു സമീപം പുത്തൻപുരക്കൽ ബേബി, പോളക്കൽ ഷിനു, കപ്പിലാംതടത്തിൽ വിജയൻ എന്നിവരുടെ മോട്ടോറുകളാണ് മോഷണംപോയത്. കുടിവെള്ളത്തിനും കൃഷിക്കുമായി സ്ഥാപിച്ച മോട്ടോറുകളാണ് മോഷണംപോയത്. രാത്രി 12 വരെ തൊട്ടടുത്ത സ്വകാര്യ സ്കൂളിൽ വാർഷികത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് മോഷണം നടന്നത്. സ്കൂൾ വാർഷികം നടക്കുന്നതിനാൽ മിക്ക വീട്ടിലും ആളില്ലായിരുന്നു. ഇടുക്കി പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.