Posted On
date_range Updated On
date_range ബൈക്കിലെത്തി മാലപൊട്ടിക്കൽ: യുവാക്കൾ അറസ്റ്റിൽ
കുമളി: അതിർത്തി ജില്ലയായ തേനിയിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയുടെ പലഭാഗത്തും നിരവധി കേസുകളിലെ പ്രതികളും ആണ്ടിപ്പെട്ടി സ്വദേശികളുമായ ജീവൻ, പ്രേംകുമാർ എന്നിവരെയാണ് തേനി പഴനിപ്പെട്ടി ഇൻസ്പെക്ടർ പാർഥിപനും സംഘവും അറസ്റ്റ് ചെയ്തത്.
റോഡരികിൽ കാത്തുനിന്നശേഷം ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ച് കടക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ഉപയോഗിച്ച ബൈക്കുകളും ഇവർ മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.