ലഹരി വസ്തുക്കളുമായി പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
അടിമാലി: കുഞ്ചിത്തണ്ണിയിൽ അടിമാലി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ 250 ഗ്രാം കഞ്ചാവ്, ഒന്നര മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായി കാറിൽ വരികയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി താലൂക്കിൽ മണിയംകോട് വില്ലേജിലെ പൊന്നടകരയിൽ കുണ്ടിൽ വീട്ടിൽ ഉല്ലാസ് സുരേഷ്(22), ബൈസൺവാലി ചങ്ങനാശേരിക്കട കടവനാപ്പുഴ വീട്ടിൽ അഭിജിത്ത് അനിൽ കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ഇൻസ്പെക്ടർ പി.കെ രഘുവിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തി പിടികൂടുകയായിരുന്നു. പ്രതികളുടെ കാറും കസ്റ്റഡിയിലെടുത്തു. ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.