ജോൺസൺ
Posted On
date_range Updated On
date_range 14കാരിയോട് അപമര്യാദ; 52കാരൻ അറസ്റ്റിൽ
അടിമാലി: 14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ സ്വദേശി ജോൺസണെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.
സ്കൂളിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ വഴി പരാതി സ്റ്റേഷനിൽ എത്തുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.