കാട്ടാനയുടെ ആക്രമണത്തിൽ 3 സ്ത്രീകൾക്ക് പരിക്ക്
അടിമാലി : മൂലത്തുറക്ക് സമീപം കാട്ടാന ആക്രമണത്തില്‍ താെഴിലാളികളായ മൂന്ന് സത്രീകള്‍ക്ക് പരുക്ക്. കൃഷിയിടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. മുരിക്കുംതൊട്ടി സ്വദേശികളായ ഈന്തനാല്‍ ഷൈജാമോള്‍ (38), കുടിയാറ്റില്‍ അമ്മിണി കൃഷ്ണന്‍ (56) , ഉറുമ്പില്‍ സന്ധ്യ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പൂപ്പാറ മൂലത്തറയ്ക്ക് സമീപത്തെ ഏലതോട്ടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. ഇവരുൾപ്പെടെയുള്ള തൊഴിലാളികൾ വാഹനത്തില്‍ എത്തിയ ശേഷം തോട്ടത്തിലേയ്ക്ക നടന്ന് പോകുന്നതിനിടെ ഒറ്റയാന്‍റെ മുൻപിൽ പെട്ടു.അമ്മിണിയെ ആന കാല് കൊണ്ട് തട്ടിയിട്ടു. വീഴ്ചയില്‍ ഇവരുടെ കൈകള്‍ക്കും കാലിനും പരുക്കേറ്റു.
ഓടി രക്ഷപെടുന്നതിനിടെ മറിഞ്ഞ് വീണും സമീപത്തെ മുള്ളു വേലി ദേഹത്ത് ഉടക്കിയുമാണ് സന്ധ്യയ്ക്കും ഷൈജയ്ക്കും പരുക്കേറ്റത്. മുൻപിലുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികളെ ആക്രമിയ്ക്കുന്നതിനായി ആന തിരിഞ്ഞതോടെയാണ് മൂന്ന് പേര്‍ക്കും രക്ഷപെടാനായത്. മറ്റ് തൊഴിലാളികളും ഓടി രക്ഷപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.