മൂന്നാർ: വട്ടവടയിലെ റേഷനരി കടത്തിൽ പൊലീസ് കേസെടുത്തില്ല. കടത്തിയത് റേഷനരിയാണെന്ന് താലൂക്ക് സപ്ലൈ ഓഫിസിൽനിന്ന് റിപ്പോർട്ട് ലഭിക്കാത്തതാണ് കാരണം. അഞ്ഞൂറ് കിലോ റേഷനരി കടത്താൻ ശ്രമിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസ് എടുക്കാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്. ടി.എസ്.ഒയുടെ റിപ്പോർട്ട് ലഭിച്ചശേഷം കേസെടുക്കാമെന്നാണ് ദേവികുളം പൊലിസിൻെറ നിലപാട്. തൊണ്ടി മുതലായ അരിയും വാഹനവും പൊലീസ് ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് ആണ് അരികടത്ത് വിവരം തങ്ങളെ അറിയിച്ചതെന്നും അവരിൽ നിന്നാണ് അരി കണ്ടെത്തിയതെന്നുമാണ് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്ലാസ്റ്റിക് ചാക്കിലാണ് കുത്തരി കണ്ടെത്തിയത്. റേഷനരി ചണച്ചാക്കിലാണ് വരുന്നത്. സംഭവത്തിൽ അവശ്യ സാധന നിയമപ്രകാരം പൊലീസാണ് ആദ്യം കേസെടുക്കേണ്ടത് എന്നാണ് അവരുടെ വാദം. കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്ത റേഷൻ കടയിലെ ഇടപാടുകൾ സമീപത്തെ തൊണ്ണൂറ്റിയൊന്നാം നമ്പർ കടയിലേക്ക് മാറ്റിയെന്നും താലൂക്ക് സപ്ലൈ ഓഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.