തൊടുപുഴ: ജില്ലയില്‍ 306 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 11.56 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 102 പേർ കോവിഡ് മുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത നാല് കേസ് സ്ഥിരീകരിച്ചു. വാത്തിക്കുടി പെരുംതൊട്ടി സ്വദേശി (20), തൊടുപുഴ കാരിക്കോട് സ്വദേശി (27), കട്ടപ്പന സ്വദേശി (47), ഉപ്പുതറ സ്വദേശി (28). -------- കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ -18, അടിമാലി -12, ആലക്കോട് -6, അറക്കുളം -10, അയ്യപ്പൻകോവിൽ- 2, ബൈസൺവാലി - 7, ചക്കുപള്ളം -4, ദേവികുളം -1, ഇടവെട്ടി -3, ഇരട്ടയാർ -3, കഞ്ഞിക്കുഴി -2, കാമാക്ഷി -3, കാഞ്ചിയാർ -7, കരിമണ്ണൂർ -16, കരിങ്കുന്നം -3, കരുണാപുരം -11, കട്ടപ്പന -7, കോടിക്കുളം -6, കൊക്കയാർ -5, കൊന്നത്തടി -8, കുടയത്തൂർ -11, കുമാരമംഗലം -6, കുമളി -3, മണക്കാട് -12, മാങ്കുളം -4, മരിയാപുരം -3, മൂന്നാർ -2, മുട്ടം -7, നെടുങ്കണ്ടം -17, പള്ളിവാസൽ -4, പാമ്പാടുംപാറ -3, പീരുമേട് -4, പെരുവന്താനം -3, പുറപ്പുഴ -5, രാജാക്കാട് -3, രാജകുമാരി -1, ശാന്തൻപാറ -1, സേനാപതി -16, ഉടുമ്പൻചോല -5, ഉടുമ്പന്നൂർ -6, ഉപ്പുതറ -4, വണ്ടന്മേട് -13, വണ്ടിപ്പെരിയാർ -5, വണ്ണപ്പുറം -12, വാത്തിക്കുടി -13, വാഴത്തോപ്പ് -1, വെള്ളത്തൂവൽ -2, വെള്ളിയാമറ്റം -6. -------------- കേന്ദ്രത്തിനെതിരെ ജനജാഗ്രതയുമായി കോണ്‍ഗ്രസ് തൊടുപുഴ: കേന്ദ്രസര്‍ക്കാറിൻെറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 29 വരെ ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനജാഗ്രത പ്രചാരണം സംഘടിപ്പിക്കുെമന്ന് ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മണ്ഡലത്തിലും ഓരോ ബൂത്തിലുമെത്തിച്ചേരുന്ന വിധം പദയാത്രകളുണ്ടാകും. പദയാത്രകളുടെ മുന്നോടിയായി മുഴുവൻ പെട്രോൾ പമ്പുകൾക്കും ഗ്യാസ് ഏജൻസികൾക്കും മുന്നിൽ രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിൻെറയും വിലക്കയറ്റത്തിൻെറയും ആഘാതം സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. പദയാത്ര സമാപിക്കുന്ന ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ തെരുവിലുറങ്ങി ജനങ്ങളുമായി സംവദിക്കുമെന്ന് മാത്യു പറഞ്ഞു. 19ന് ഇന്ദിരഗാന്ധിയുടെ ജന്മദിനത്തില്‍ സര്‍വമത പ്രാര്‍ഥനയും അനുസ്മരണയോഗവും സംഘടിപ്പിക്കും. ------------ ഇന്‍സ്ട്രക്ടർ ഒഴിവ് ഇടുക്കി: ചിത്തിരപുരം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നവംബര്‍ 17ന് രാവിലെ 11ന് അഭിമുഖം നടത്തും. േയാഗ്യത: ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എൻ.ടി.സി / എൻ.എ.സിയും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ് ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ചിത്തിരപുരം പ്രിന്‍സിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04865 -296299, 9846046173. ----- ഇടുക്കി: കരുണാപുരം ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (ഒരു ഒഴിവ്), എംപ്ലോയബിലിറ്റി സ്‌കില്‍സ് (ഒരു ഒഴിവ്) എന്നീ ട്രേഡുകളില്‍ െഗസ്റ്റ് ഇന്‍സ്ട്രക്ടർമാരുടെ നിയമനത്തിന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളില്‍ സി.െഎ.ടി.എസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 16ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ: 9446119713. -------------- TDL ENSON ഭാരതീയ ദലിത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.ജി. എൻസൻ. ഇടുക്കി ഡി.സി.സി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.