തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച 303 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6.76 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 654 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി അഞ്ച്, അറക്കുളം ഒന്ന്, ബൈസൺവാലി രണ്ട്, ചക്കുപ്പള്ളം ഒമ്പത്, ചിന്നക്കനാൽ 29, ഇടവെട്ടി ഏഴ്, ഇരട്ടയാർ മൂന്ന്, കഞ്ഞിക്കുഴി മൂന്ന്, കാഞ്ചിയാർ ആറ്, കാന്തല്ലൂർ 32, കരിങ്കുന്നം ഒന്ന്, കരുണാപുരം മൂന്ന്, കട്ടപ്പന 19, കോടിക്കുളം ഒന്ന്, കൊക്കയാർ നാല്, കൊന്നത്തടി ആറ്, കുടയത്തൂർ ഒന്ന്, കുമാരമംഗലം ഒന്ന്, കുമളി മൂന്ന്, മണക്കാട് മൂന്ന്, മാങ്കുളം മൂന്ന്, മറയൂർ ആറ്, മൂന്നാർ ഒന്ന്, മുട്ടം മൂന്ന്, നെടുങ്കണ്ടം 10, പള്ളിവാസൽ 11, പാമ്പാടുംപാറ എട്ട്, പീരുമേട് എട്ട്, പുറപ്പുഴ മൂന്ന്, രാജാക്കാട് മൂന്ന്, രാജകുമാരി ഒന്ന്, ശാന്തൻപാറ മൂന്ന്, സേനാപതി നാല്, തൊടുപുഴ 20 , ഉടുമ്പൻചോല 16, ഉടുമ്പന്നൂർ ഒന്ന്, ഉപ്പുതറ രണ്ട്, വണ്ടന്മേട് 23, വണ്ടിപ്പെരിയാർ 12, വണ്ണപ്പുറം ഒന്ന്, വാത്തിക്കുടി ഒന്ന്, വട്ടവട ഒമ്പത്, വാഴത്തോപ്പ് 14, വെള്ളിയാമറ്റം ഒന്ന്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സൈറണ്‍ പ്രവര്‍ത്തിപ്പിക്കും തൊടുപുഴ: കല്ലാര്‍ ഡാമിന് സമീപം സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ കണ്‍ട്രോള്‍ സ്വിച്ചിൻെറ പ്രവര്‍ത്തനക്ഷമത പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11ന് പ്രവര്‍ത്തിപ്പിക്കും. ട്രയല്‍ റണ്‍ ആയതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു തൊടുപുഴ: ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൻെറ പരിധിയിലുളള കണ്ണമ്പടി പട്ടികവര്‍ഗ സങ്കേതത്തില്‍ എല്ലാ വ്യാഴാഴ്ചകളിലും ഒ.പി നടത്താൻ ദിവസവാടകക്ക് വാഹനം നല്‍കുന്നതിന് ഫോർ വീല്‍ ഡ്രൈവ് ടാക്സി ജീപ്പ് ഉടമസ്ഥരില്‍നിന്ന് മത്സരാടിസ്ഥാനത്തിലുള്ള സീല്‍ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ഈ മാസം 29ന് ഉച്ചക്ക് ഒന്നിനുമുമ്പ് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപ്പുതറ സാമൂഹികരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.