120 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവും പിടികൂടി

നെടുങ്കണ്ടം: ശാന്തന്‍പാറ പേത്തൊട്ടിയില്‍നിന്ന്​ 120 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവും 6.5 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശമദ്യവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്​റ്റിൽ. പാറക്കവയലില്‍ വീട്ടില്‍ ടാല്‍വിനെയാണ് (40) ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച ജീപ്പിലും വീടിനോട് ചേര്‍ന്നുള്ള താൽക്കാലിക ഷെഡിലും പുരയിടത്തിലുമായിട്ടായിരുന്നു മദ്യവും മറ്റും സൂഷിച്ചിരുന്നത്. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച്​ ഓഫിസിലെ പ്രിവൻറിവ്​ ഓഫിസര്‍മാരായ ഇ.എച്ച്്്. യൂനസ്, കെ.ആര്‍. ബാലന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.ജെ. ജോഷി, ടിറ്റോമോന്‍ ചെറിയാന്‍, ടില്‍സ് ജോസഫ്, പി.എം. അമല്‍, റോണി ആൻറണി, എക്‌സൈസ് ഡ്രൈവര്‍ ബി. പിബിലേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. IDL NDK CHARAYAM TALVIN ചാരായവുമായി പിടിയിലായ ടാല്‍വിന്‍ എക്‌സൈസ് സംഘത്തോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.