മക്കളാണ്​, നമുക്ക്​ കൈപിടിക്കാം (പരമ്പര 5)

കരുതലും സാന്ത്വനവുമായി ഇവർ കോവിഡ്​ സൃഷ്​ടിച്ച സവിശേഷ സാഹചര്യത്തി​ൻെറ സമ്മർദങ്ങൾ അതിജീവിക്കാൻ വഴിതേടുന്നവർക്ക്​ സർക്കാർ തലത്തിൽ വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്​. സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റ്​, ജില്ല ശിശുസംരക്ഷണ യൂനിറ്റ്​, ജില്ല മാനസികാരോഗ്യ വിഭാഗം, സ്​കൂൾ കൗൺസിലർമാർ, സമഗ്രശിക്ഷ കേരള എന്നിവയുടെ സഹായത്തോടെയാണ്​ ഇത്തരം പ്രവർത്തനങ്ങൾ. ആശങ്കകളും ഉത്​കണ്​ഠയും നിറയുന്ന മനസ്സുകളെ സാന്ത്വനിപ്പിക്കാനും ശരിയായ മാർഗനിർദേശങ്ങൾ നൽകാനും ഇത്തരം സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ഇവയുടെ സേവനം പ്രയോജനപ്പെടുത്താൻ രക്ഷിതാക്കൾ ശ്രദ്ധവെച്ചാൽ പ്രശ്​നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ്​ കുട്ടികളെ പ്രതിസന്ധിയിൽനിന്ന്​ കരകയറ്റാനാകുമെന്നാണ്​ ഇൗ മേഖലയിലുള്ളവർ പറയുന്നത്​. --------- കുട്ടികൾ 'ചിരി'ക്ക​ട്ടെ കോവിഡ്​ കാലത്ത് സ്​കൂൾ പഠനം മുടങ്ങി വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ സ്​കൂൾ കേരള പൊലീസ്​ ആരംഭിച്ച 'ചിരി' ടെലികൗൺസലിങ്​ പദ്ധതിയുടെ പ്രവർത്തനങ്ങളും ജില്ലയിൽ സജീവമാണ്​. ചിരിയുടെ 9497900200 എന്ന നമ്പറിലേക്ക്​ വിവിധ പ്രശ്​നങ്ങളുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിളിക്കുന്നുണ്ട്​. വീട്ടിലെ അന്തരീക്ഷം സൃഷ്​ടിക്കുന്ന മാനസിക സമ്മർദം, കൂട്ടുകാരില്ലാത്ത ജീവിതത്തി​ൻെറ പ്രയാസങ്ങൾ, ഒാൺലൈൻ പഠനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവയാണ്​ കുട്ടികൾ പ്രധാനമായും നിരത്തുന്നത്​. കുട്ടികൾ മൊബൈലിന്​ അടികമളാകുന്നതി​നെക്കുറിച്ചും അവർ നേരിടുന്ന മാനസിക പ്രശ്​നങ്ങളുമാണ്​ രക്ഷിതാക്കൾക്ക്​ പറയാനുള്ളത്​. ആവശ്യമുള്ളവർക്ക്​ വിദഗ്​ധോപദേശം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതിനകം 53,965 കുട്ടികളെ ഫോണിൽ വിളിക്കുകയും 6700 പേർക്ക്​ കൗൺസലിങ്​ ലഭ്യമാക്കുകയും ചെയ്​തു. സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റുകളും സന്നദ്ധപ്രവർത്തകരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്​. -- പ്രത്യേക ടാസ്‌ക് ഫോഴ്‌സ്​ കോവിഡ്​ കാലത്തെ മുതിർന്നവരുടെയും കുട്ടികളുടെയും മാനസിക സമ്മർദം കുറക്കാൻ ജില്ല മാനസികാരോഗ്യ വകുപ്പി​ൻെറ നേതൃത്വത്തിൽ കൗൺസലിങ്​ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഊർജിതമാണ്. ഇതിനായി ജില്ലയിൽ 26 മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ 90 കൗൺസിലർമാരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. ഇവർ കണ്ടെത്തുന്ന കുട്ടികളെ ഫോണിൽ ബന്ധപ്പെടും. നിരീക്ഷണത്തിലുള്ളവർക്കും പ്രശ്‌നങ്ങൾ കണ്ടെത്തുന്നവർക്കും മാനസികാരോഗ്യ വിദഗ്ധ​ൻെറ സേവനം ലഭ്യമാക്കും. - മക്കൾക്കൊപ്പം ചേരാൻ പദ്ധതികൾ ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്​നങ്ങൾ കണ്ടെത്താൻ ജില്ല ശിശു സംരക്ഷണ യൂനിറ്റി​ൻെറ നേതൃത്വത്തിൽ ഒ​​ട്ടേറെ ബോധവത്​കരണ പരിപാടികൾ നടത്തിവരുന്നുണ്ട്​. ഇതി​ൻെറ ഭാഗമായി എല്ലാ സ്​കൂളുകളിൽനിന്ന്​ അധ്യാപകരുടെയും സ്​കൂൾ കൗൺസിലേഴ്​സി​ൻെറയും ഗ്രൂപ്പ്​ രൂപവത്കരിച്ചു​. ഈ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ക്ലാസുകൾ നൽകി അവരെ വിഷയത്തി​ൻെറ ഗൗരവം ബോധ്യപ്പെടുത്തും. ലോക്​ഡൗൺ കാലത്തെ കുട്ടികൾ നേരിടുന്ന മാനസിക സംഘർഷങ്ങടക്കം കണ്ടെത്തി പ്രശ്​നപരിഹാരമാണ്​​ ഉദ്ദേശിച്ചിരിക്കുന്നത്​. ഇതുകൂടാതെ പൊതു വിദ്യാഭ്യാസ വകുപ്പി​ൻെറ നേതൃത്വത്തിലും ബോധവത്​കരണ പരിപാടികൾ സംഘടിപ്പിക്കുന്നു​. ജില്ല പഞ്ചായത്തുമായി സഹകരിച്ച്​ കേരള ​ശാസ്​ത്ര സാഹിത്യ പരിഷത്തി​ൻെറ നേതൃത്വത്തിൽ മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചുവരുന്നു​. വിദ്യാർഥികള്‍ക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനുമായി രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നതാണ്​ പദ്ധതിയുടെ ലക്ഷ്യം. ------ പിരിമുറുക്കം കുറക്കാന്‍ 'അതിജീവനം' വിദ്യാലയങ്ങളുടെ അടച്ചിടല്‍ മൂലം ഉണ്ടായ ഒറ്റപ്പെടല്‍ വിദ്യാർഥികളില്‍ പലതരം മാനസിക സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എട്ട്​, ഒമ്പത്,​ 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരളയും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്ന് ബി.ആര്‍.സി തലത്തില്‍ 'അതിജീവനം' ഫോണ്‍ ഇന്‍ പരിപാടി നടത്തുന്നുണ്ട്​. ഇതിനായി ബി.ആര്‍.സി തലത്തിലും മാനസിക ആരോഗ്യ വിദഗ്ധരെ കണ്ടെത്തി കുട്ടികള്‍ക്ക് അവരുമായി സംവദിക്കുന്നതിന്​ അവസരം ഉണ്ടാക്കും. വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കുന്നതിനുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകളും അവരെ വിളിക്കേണ്ട സമയവും മുന്‍കൂട്ടി സ്‌കൂളുകള്‍ക്ക് നല്‍കും. ഇടുക്കി ജില്ലയിലെ എട്ട്​ ബി.ആര്‍.സികളിലും ഈ പദ്ധതി നടപ്പാക്കിവരുകയാണെന്ന്​ സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ഡി. ബിന്ദുമോള്‍ പറഞ്ഞു. ---- പരിചരണവും പിന്തുണയുമായി ഒ.ആർ.സി കുട്ടികൾക്ക്​ ശാരീരിക മാനസിക സാമൂഹികാരോഗ്യ വിഷയങ്ങളിൽ വിദഗ്​ധ പരിചരണവും പിന്തുണയും ഉറപ്പുവരുത്താൻ ഒ.ആർ.സി ജില്ല റിസോഴ്​സ്​ സൻെററും പ്രവർത്തിക്കുന്നുണ്ട്​. സർക്കാർ-സർക്കാർ ഇതര സോവനങ്ങളെ ഏകോപിപ്പിച്ചാണ്​ പ്രവർത്തനം. വിദഗ്​ധ പരിചരണത്തിന്​ ആർക്കും ആശ്രയിക്കാം. വിദഗ്​ധരായ സൈക്കോളജിസ്​റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, പരിശീലനം ലഭിച്ച കൗൺസിലർമാർ തുടങ്ങിയവരുടെ സേവനങ്ങളും ഇതുവഴി ലഭിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഇൗ നമ്പറുകളിൽ ബന്ധപ്പെടാം: ജില്ല ശിശുസംരക്ഷണ ഓഫിസർ: 04862 200108; 1098 അല്ലെങ്കിൽ 1517 (24 മണിക്കൂറും സേവനം); ചിരി- 9497900200. ----------------- (അവസാനിച്ചു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.