കോവിഡ്​: ഇതുവരെ 47,953 ടെസ്​റ്റ്​

കൊച്ചി: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ സർക്കാർ, സ്വകാര്യലാബുകളിലായി നടത്തിയത്​ 47,953 ടെസ്​റ്റ്​. പുറമെ 785 സി.ബി നാറ്റ് ടെസ്​റ്റും 58 ട്രൂനാറ്റ് ടെസ്​റ്റും ചെയ്തു. ക​െണ്ടയ്​ൻമൻെറ്​ സോണുകളിൽ ആർ.ടി.പി.സി ആർ ടെസ്​റ്റുകളും ആൻറിജൻ ടെസ്​റ്റുകളുമടക്കം 509 എണ്ണവും നടത്തി (എറണാകുളം മാർക്കറ്റ് -179, ചെല്ലാനം- 64, വെണ്ണല-45, ആലുവ മാർക്കറ്റ് -114, ജനറൽ ആശുപത്രി എറണാകുളം -107). പരിശോധന ശക്തമാക്കുന്നതി​ൻെറ ഭാഗമായി ആരംഭിച്ച ആൻറിജൻ ടെസ്​റ്റ്​ ഇതുവരെ 701 എണ്ണം ചെയ്തു (എയർപോർട്ട് -468, സൻെറിനൽ സർവെയ്​ലൻസ് -81, എറണാകുളം ജനറൽ ആശുപത്രി -107, വെണ്ണല -45). ഡിസ്ട്രിക്റ്റ്​ മൊബൈൽ കലക്​ഷൻ യനിറ്റ് മുഖേന ഇതുവരെ 66 സാമ്പിൾ പരിശോധനക്ക്​​ അയച്ചു. ബുധനാഴ്​ച റുട്ടീൻ ടെസ്​റ്റി​ൻെറ ഭാഗമായി 322 ആർ ടി.പി.സി.ആർ ടെസ്​റ്റുകളും ക്ലസ്​റ്റർ ക​െണ്ടയ്​ൻമൻെറ്​ സോൺ ടെസ്​റ്റി​ൻെറ ഭാഗമായി ആലുവ മാർക്കറ്റിൽനിന്ന്​ 114 ആർ.ടി.പി.സി.ആർ ടെസ്​റ്റും 66 ആൻറിജൻ ടെസ്​റ്റും ചെയ്തിട്ടുണ്ട്. ഇതുവരെ ചെയ്ത ടെസ്​റ്റുകളിൽ ആകെ 398 പോസിറ്റിവ് ഫലങ്ങളാണ് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.