p-4 lead * സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസ് കോംപ്ലക്‌സും മള്‍ട്ടിപര്‍പസ് സ്‌റ്റേഡിയവും * വോളിബാള്‍ അക്കാദമി നവീകരിക്കും തൊടുപുഴ: കായികഭൂപടത്തില്‍ ഇടുക്കി ജില്ലയുടെ കുതിപ്പ് ലക്ഷ്യംെവച്ച് 20 കോടിയുടെ പദ്ധതി ഒരുങ്ങുന്നു. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസ് കോംപ്ലക്‌സും മള്‍ട്ടിപര്‍പസ് സ്‌റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് പദ്ധതി. സമീപത്ത് നിലവിലുള്ള വോളിബാള്‍ അക്കാദമി നവീകരിക്കാനും പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് കായികമന്ത്രി വി. അബ്ദുറഹ്മാൻ, മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ പങ്കെടുത്ത യോഗം നടന്നു. പത്തരയേക്കര്‍ സ്ഥലത്ത് ഫുട്‌ബാള്‍ സ്‌റ്റേഡിയവും ഇന്‍ഡോര്‍ സ്‌റ്റേഡിയവും സൈക്കിള്‍ വെലോഡ്രോമും ഉള്‍പ്പെടെ സൗകര്യങ്ങൾ ഒരുക്കും. മത്സരങ്ങള്‍ക്കെത്തുന്ന കായികതാരങ്ങള്‍ക്ക് താമസിക്കാൻ സൗകര്യമൊരുക്കും. കായികമത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ ഇടുക്കിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുക. കായിക താരങ്ങള്‍ക്കൊപ്പം എത്തുന്ന പരിശീലകര്‍ക്കും പ്രത്യേക താമസസൗകര്യം കോംപ്ലക്‌സിലുണ്ടാകും. ഒപ്പം െഗസ്റ്റ് ഹൗസ് സൗകര്യവും ഒരുക്കും. സ്ഥലമേറ്റെടുത്ത് നല്‍കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ എച്ച്. ദിനേശനെ യോഗം ചുമതലപ്പെടുത്തി. ----------- കായികമന്ത്രി ഇടുക്കി സന്ദർശിക്കും അടുത്തയാഴ്ച കായികമന്ത്രി ഇടുക്കി സന്ദര്‍ശിക്കുമ്പോള്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാസ്റ്റർപ്ലാന്‍ തയാറാക്കി നല്‍കും. ഇന്ത്യയുടെ കായികചരിത്രത്തില്‍തന്നെ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇടുക്കിയില്‍ പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് വരുന്നത് കേരളത്തിലെതന്നെ കായികരംഗത്തിന് ഉണര്‍വ് പകരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കലക്ടര്‍ എച്ച്. ദിനേശൻ, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് റോമിയോ സെബാസ്റ്റിൻ, സെക്രട്ടറി പി.കെ. കുര്യാക്കോസ്, കായിക വകുപ്പ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.