സമ്പർക്കത്തിലൂടെ മൂന്നുപേർക്ക് ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ആറുപേർ ഐ.ടി.ബി.പി നൂറനാട് ഉദ്യോഗസ്ഥരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ രണ്ടുബന്ധുക്കൾക്കും ഒരു സുഹൃത്തിനുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ: കുവൈത്തിൽനിന്ന് എത്തിയ ആലപ്പുഴ സ്വദേശിയായ യുവാവ്, ചെങ്ങന്നൂർ സ്വദേശിയായ യുവാവ്. ഷാർജയിൽനിന്ന് എത്തിയ ആറാട്ടുപുഴ സ്വദേശിയായ യുവാവ്, ദുൈബയിൽനിന്ന് എത്തിയ ആലപ്പുഴ സ്വദേശി (60), ഹരിപ്പാട് സ്വദേശിയായ യുവാവ്, മുംബൈയിൽനിന്ന് എത്തിയ ചെറിയനാട് സ്വദേശി (48), മഹാരാഷ്ട്രയിൽനിന്ന് എത്തിയ ആലപ്പുഴ സ്വദേശി (55), ആലപ്പുഴ സ്വദേശിയായ യുവാവ്, ഗുജറാത്തിൽനിന്ന് എത്തിയ ചമ്പക്കുളം സ്വദേശിനി (63). എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 221 പേർ ചികിത്സയിൽ ഉണ്ട്. ബുധനാഴ്ച 16 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 208പേർ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.