ഹോട്ടൽ ഉടമകൾ 16 മുതല്‍ ജനകീയ പ്രക്ഷോഭത്തിലേക്ക്​

തൊടുപുഴ: ഇരുത്തി ഭക്ഷണം നൽകാൻ അനുവാദമില്ലാതെ നാലു​ മാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന്​ ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന്​ കേരള ഹോട്ടല്‍ ആൻഡ്​​ റസ്​റ്റാറൻറ്​ അസോസിയേഷന്‍ അറിയിച്ചു. പ്രതിഷേധ സൂചകമായി 16 മുതല്‍ സെക്ര​േട്ടറിയറ്റ്​ പടിക്കല്‍ ഉപവാസ സമരവും ജില്ല, യൂനിറ്റുതലത്തില്‍ ധര്‍ണയും സംഘടിപ്പിക്കും. നിയമസഭ കാൻറീനിലും കലക്റേറ്റ്, പൊലീസ്, ആശുപത്രി കാൻറീനുകളിലുമെല്ലാം ആളുകളെ ഇരുത്തി ഭക്ഷണം നല്‍കു​േമ്പാൾ ഹോട്ടലുകള്‍ക്ക് മാത്രമാണ് അവഗണന. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വരുന്നവരും മറ്റ് യാത്രക്കാരും പാർസല്‍ വാങ്ങിക്കഴിച്ചതിനുശേഷം മാലിന്യം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതുമൂലം വലിയ പാരിസ്ഥിതിക പ്രശ്നവും നേരിടുന്നു. നൂറുദിവസത്തിലേറെയായി പ്രവർത്തിക്കാത്ത ഹോട്ടലുകള്‍ക്ക് ജി.എസ്.ടി, തൊഴില്‍ക്കരം അടക്കം നികുതിയടക്കണമെന്ന് നിർദേശിച്ച് നോട്ടീസുകള്‍ ലഭിച്ചു തുടങ്ങി. കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക് സഹായകരമായ ഒരു പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന്​ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ്​ മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും പ്രസ്​താവനയിൽ പറഞ്ഞു. യോഗം മാറ്റി ചെറുതോണി: 11-ന് കൂടാന്‍ നിശ്ചയിച്ച കര്‍ഷക യൂനിയന്‍ ജില്ല കമ്മിറ്റി വിപുലീകരണ യോഗം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇൗമാസം 22ലേക്ക്​ മാറ്റിയതായി കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​​ പ്രഫ. എം.ജെ. ജേക്കബ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.