ഇടുക്കി: സംസ്ഥാന സര്‍ക്കാറിൻെറ 100ദിന കര്‍മപരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 14ന് നടത്തുന്ന പട്ടയമേളയുടെ ജില്ലതല പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായതായി കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. കുയിലിമല ജില്ല കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റ്യന്‍ മേള ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. ജില്ലതല ചടങ്ങിനോടനുബന്ധിച്ച് ഇടുക്കി താലൂക്ക്, കട്ടപ്പന എല്‍.എ ഓഫിസ്, മുരിക്കാശ്ശേരി എല്‍.എ ഓഫിസ് എന്നിവിടങ്ങളിലും പട്ടയവിതരണ മേള നടക്കും. താലൂക്കുതലത്തില്‍ എം.എല്‍.എമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പട്ടയവിതരണ ഓഫിസുകള്‍ വഴി വിവിധ ഭൂമിപതിവുചട്ടങ്ങള്‍ പ്രകാരം 2423 കുടുംബത്തിനാണ് പട്ടയം നല്‍കുന്നത്. താൽക്കാലിക നിയമനം ഇടുക്കി: വനിത-ശിശു വികസന വകുപ്പിനുകീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വൺസ്റ്റോപ് സൻെററിലേക്ക് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കുള്ള സഹായകേന്ദ്രം) സൻെറര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ സോഷ്യല്‍ കൗൺസലർ, െഎ.ടി സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സെക്യൂരിറ്റി ഓഫിസര്‍ (നൈറ്റ് ഡ്യൂട്ടി) തസ്തികകളില്‍ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നതിന് സ്ത്രീകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: 04862 221722, 8281999056. വിദ്യാർഥികളെ അനുമോദിച്ചു തൊടുപുഴ: നഗരസഭ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെ അനുമോദിച്ചു. പവന്‍ അഭിലാഷ്, അക്ഷയ വേണുഗോപാല്‍, ആല്‍ബി ജെന്‍സണ്‍, ബാസില്‍ സലീം, ഹയ ഫാത്തിമ, പവിത്ര, രാധിക എന്നിവരെയാണ് അനുമോദിച്ചത്. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മെമൻെറാ നല്‍കി. മറ്റ് ഉപഹാരങ്ങള്‍ നഗരസഭ വൈസ് ചെയര്‍പേഴ്സൻ ജെസി ജോണിയും സെക്രട്ടറി ബിജുമോന്‍ ജേക്കബും വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ മുഹമ്മദ് അഫ്സല്‍, ജയലക്ഷ്മി ഗോപന്‍, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ ജിജി തോമസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം TDL102 anumodanam മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ തൊടുപുഴ നഗരസഭ ഓഫിസില്‍ നടത്തിയ യോഗം ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.