അടിമാലി: േകാവിഡ് കെയർ സൻെററാക്കി മാറ്റിയ അടിമാലി താലൂക്ക് ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 10 ജീവനക്കാർക്ക് േകാവിഡ് സ്ഥിരീകരിച്ചതോടെ ലേബർ റൂം, ഓപറേഷൻ തിയറ്റർ എന്നിവ അടച്ചു. ഗർഭിണികൾ അടക്കം േരാഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അണുമുക്തമാക്കിയശേഷം തിങ്കളാഴ്ച മുതൽ ഓപറേഷൻ തിയറ്റർ തുറക്കുമെന്നാണ് അധികൃതർ പറയുന്നത്. െഗെനക്കോളജി, അസ്ഥിരോഗവിഭാഗങ്ങളിലെ േഡാക്ടർമാർക്കും ഓപറേഷൻ, ലേബർ റൂം ജീവനക്കാർക്കുമാണ് േകാവിഡ് സ്ഥിരീകരിച്ചത്. അടിമാലി താലൂക്ക് ആശുപത്രി േകാവിഡ് കെയർ ആശുപത്രി ആക്കിയത് ജനങ്ങളുടെയും ജീവനക്കാരുടെയും എതിർപ്പ് അവഗണിച്ചായിരുന്നു. ഒാക്സിജൻ സൗകര്യേത്താടെ കിടക്കകൾ അനുവദിച്ചെങ്കിലും ഐ.സി.യു, ബ്ലഡ് ബാങ്ക് സൗകര്യം ഒരുക്കിയിരുന്നില്ല. ഗുരുതര േകാവിഡ് േരാഗികളെ ചികിത്സിക്കാനും സൗകര്യമില്ലായിരുന്നു. മൂന്ന് താലൂക്കിലെ ഭൂരിഭാഗം ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് അടിമാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.