ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിന്‍റെ രാജി ആവശ്യപ്പെട്ട് സമരം

അടിമാലി: പഞ്ചായത്ത് ഓഫിസ്‌ പരിസരത്ത് പരസ്യ മദ്യപാനം നടക്കുന്നുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന അടിമാലി ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡൻറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം. ഒരു അംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ്​ യു.ഡി.എഫ് ഇവിടെ ഭരിക്കുന്നത്. കോൺഗ്രസിന്‍റെ സോമൻ ചെല്ലപ്പനാണ് പ്രസിഡന്‍റ്​. വെള്ളിയാഴ്ച് നടന്ന കമ്മിറ്റിയിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, പള്ളിവാസൽ, ബൈസൺവാലി പഞ്ചായത്ത് പ്രസിഡൻറുമാരും പങ്കെടുത്തു. അഞ്ച് പഞ്ചായത്ത് പ്രസിഡൻറ് മാരും എൽ.ഡി.എഫ്​ അംഗങ്ങളാണ്​. യു.ഡി.എഫ്​ ഏഴ്​, എൽ.ഡി.എഫ്​ ആറ്​ എന്നിങ്ങനെയാണ്​ കക്ഷിനില. ഇടതുപക്ഷ പഞ്ചാായത്ത് പ്രസിഡന്‍റുമാർ കമ്മിറ്റിയിൽ പങ്കെടുത്തതോടെ പ്രതിപക്ഷം പ്രസിഡൻറിനെതിരെ പ്രമേയം അവതരിപ്പിച്ച് പാസാക്കി. പ്രമേയത്തിന് മറുപടി പറയാൻ പ്രസിഡന്‍റ്​ തയാറായില്ല. idl adi 3 blok ചിത്രം - അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ നടന്ന സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.