പന്ത്രണ്ടുകാരനെ സൈക്കിളില്‍നിന്ന്​ തള്ളിയിട്ട് വലിച്ചിഴച്ചെന്ന്​ പരാതി

നെടുങ്കണ്ടം: കോമ്പയാറില്‍ പൊതുവഴിയിലൂടെ സൈക്കിള്‍ ഓടിച്ച 12കാരനെ തള്ളിയിട്ടശേഷം റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. കോമ്പയാര്‍ പുളിക്കപറമ്പില്‍ സന്തോഷിനാണ്​ (12) പരിക്കേറ്റത്. കുട്ടിയെ അയല്‍വാസി സൈക്കിളില്‍നിന്ന് തള്ളിയിട്ട ശേഷം കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നാണ്​ വീട്ടുകാർ പൊലീസിൽ നൽകിയ പരാതി. കുട്ടിയുടെ കൈക്കും കാലിനും പരിക്കേറ്റതായും പരാതിയില്‍ പറയുന്നു. കുട്ടിയെ മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു എന്നാണ്​ സംശയം. നെടുങ്കണ്ടം പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. idl ndkm പരിക്കേറ്റ സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.