മുട്ടം: നീരുറവകളും പുഴകളും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായി മുട്ടത്തെ തോടുകളിലെ മണ്ണും ചളിയും മണലും കോരി വൃത്തിയാക്കൽ തുടങ്ങി. എം.വി.ഐ.പിയുടെയും ഇറിഗേഷന്‍റെയും നേതൃത്വത്തിലാണ് തോട് ശുചീകരിക്കൽ ആരംഭിച്ചത്. മുട്ടത്തെ പരപ്പാൻതോട്, ചള്ളാവയൽ മാക്കൽതോട് എന്നിവയാണ് ശുചീകരിക്കുക. ഇവ രണ്ടിലും ലോഡ് കണക്കിന് മണ്ണും ചളിയുമാണ് അടിഞ്ഞുകിടക്കുന്നത്. മണ്ണും ചളിയും അടിഞ്ഞ് തോടിന്‍റെ ആഴവും പരപ്പും കുറഞ്ഞതിനാൽ മാക്കൽ തോടിന്‍റെയും പരപ്പാൻതോടിന്‍റെയും ഇരുകരകളും കവിഞ്ഞ് കഴിഞ്ഞ പ്രളയത്തിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ചളികോരാൻ ആഴ്ചകൾക്ക് മുന്നെ പദ്ധതി ആയെങ്കിലും ഇത് നിക്ഷേപിക്കാൻ സ്ഥലം കിട്ടാത്തതിനാൽ നടപടി നീളുകയായിരുന്നു. തോട്ടിലേക്ക് ലോറി ഇറക്കാൻ വഴികൾ ഇല്ലാത്തതിനാൽ കോരുന്ന മണ്ണും ചളിയും നീക്കംചെയ്യൽ ശ്രമകരമായി തുടരുകയാണ്. സമീപത്തെ പറമ്പുകളിൽ നിക്ഷേപിച്ചശേഷം പിന്നീട് കോരിമാറ്റാനാണ് നിലവിൽ ആലോചന. tdl mltm 5 പരപ്പാൻതോട്ടിലെ വിജിലൻസ് ഓഫിസിന് സമീപം മണ്ണും ചളിയും കോരി വൃത്തിയാക്കൽ ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.