ഇടുക്കി: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി 'എന്‍റെ കേരളം' പ്രദര്‍ശന-വിപണന മേള മേയ് ഒമ്പത് മുതല്‍ 15വരെ വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് മേള നഗരിയിലേക്ക് ആയിരങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര. വൈകീട്ട് നാലിന് മേള നഗരിയിലെ വേദിയില്‍ സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും എം.എം. മണി എം.എൽ.എ അധ്യക്ഷതവഹിക്കും. വൈകീട്ട് ആറിന് ജില്ലയിലെ കലാകാരന്മാരുടെ നാടന്‍പാട്ടും തുടര്‍ന്ന് രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷനും അരങ്ങേറും. സൗജന്യസേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാര്‍, ഭക്ഷ്യമേള, കാര്‍ഷികപ്രദര്‍ശന-വിപണനമേള, കൈത്തറി മേള, 'ഇടുക്കിയെ അറിയാന്‍' ഡോക്യുമെന്‍ററികള്‍ തുടങ്ങിയവയും ഉണ്ടാകും. എല്ലാ ദിവസവും വൈകീട്ട് ആറ് മുതല്‍ പ്രാദേശിക കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും തുടര്‍ന്ന് കലാസാംസ്‌കാരിക സന്ധ്യയും അരങ്ങേറും. മേയ് 10ന് വൈകീട്ട് ഏഴിന് ബിനു അടിമാലിയുടെ മെഗാഷോ, മേയ് 11ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട്, 12ന് കലാസാഗര്‍ ഇടുക്കിയുടെ ഗാനമേള, 13ന് പത്തനംതിട്ട സാരംഗിന്‍റെ ഗാനമേള, 14ന് ജോബി പാലായുടെ മെഗാ ഷോ, 15ന് പിന്നണി ഗായകന്‍ വിധുപ്രതാപിന്‍റെ ഗാനമേള തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മികച്ച വാര്‍ത്തചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വിഡിയോ കവറേജ് എന്നിങ്ങനെ മാധ്യമ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. box 138 സ്റ്റാളുകൾ, സൗജന്യ സേവനങ്ങൾ മേളയില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 138 സ്റ്റാളുകളാണുള്ളത്. കേരളത്തിന്‍റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന 'എന്‍റെ കേരളം' ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന 'കേരളത്തെ അറിയാം' പ്രദര്‍ശനം, നവീന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തു ടെക്നോ ഡെമോ എന്നിവയും മേളയുടെ ഭാഗമാകും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും ഉണ്ടാകും. പാല്‍-ഭക്ഷ്യവസ്തു-മണ്ണ് പരിശോധനകള്‍, വിവിധ വകുപ്പുകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, പ്രമേഹ പരിശോധന എന്നിവയും ലഭ്യമാകും. ചിത്രം TDL maithanam: 'എന്‍റെ കേരളം' പ്രദര്‍ശന-വിപണന മേളക്കായി ഒരുങ്ങുന്ന മൈതാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.