നെടുങ്കണ്ടം: ടൗണിലെ അലക്ഷ്യമായ വാഹന പാര്‍ക്കിങ്ങും അമിത വേഗത്തിലെ ഡ്രൈവിങ്ങും മൂലം അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഗതാഗത പരിഷ്കാരം പ്രഖ്യാപനത്തിലൊതുങ്ങുന്നു. കുമളി-മൂന്നാർ സംസ്ഥാന പാത കടന്നുപോകുന്ന കിഴക്കേ കവല കോടതി ജങ്ഷന്‍ മുതല്‍ ബസ് സ്റ്റാൻഡ് ജങ്ഷന്‍ വരെ റോഡിനിരുവശത്തും അനധികൃതമായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫിസിലെയും മറ്റും ജീവനക്കാരടക്കം റോഡരികില്‍ രാവിലെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഓഫിസ് സമയം കഴിഞ്ഞ് വൈകീട്ടാണ് മാറ്റുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലും മറ്റും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പലപ്പോഴും ഇവയുടെ പ്രവേശന കവാടം അടച്ചും കാല്‍നടക്കാര്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധത്തിലുമാണ്. ബി.എഡ് കോളജ് ജങ്ഷൻ മുതല്‍ പടിഞ്ഞാറേ കവല വരെ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതും തോന്നിയപോലെയാണ്. ടൗണില്‍ പലയിടത്തും സീബ്ര ലൈനുകള്‍ ഇല്ല. ഉള്ള സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തുകയോ വേഗം കുറച്ചോ കാല്‍നടക്കാര്‍ക്ക് കടന്നുപോകാന്‍ അവസരം നല്‍കാറുമില്ല. അഞ്ച് റോഡ് സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡ് ചേരുന്ന പടിഞ്ഞാറേ കവലയിലും ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിലും നടപടി ഉണ്ടായിട്ടില്ല. കിഴക്കേ കവലയില്‍നിന്ന് താന്നിമൂടിന് തിരിയുന്നിടത്ത് ചരക്കുലോറികളും മറ്റും സാധനങ്ങള്‍ കയറ്റിയിറക്കാൻ മണിക്കൂറോളമാണ് പാര്‍ക്ക് ചെയ്യുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നെടുങ്കണ്ടം ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് 16 നിര്‍ദേശം പുറപ്പെടുവിക്കുകയും ഇവ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപ്പാക്കാനും തീരുമാനിച്ചിരുന്നു. ഇതൊന്നും നടപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.