അടിമാലി: 2018ലെ പ്രളയത്തില്‍ നശിച്ച വെള്ളത്തൂവല്‍-ട്രക്ക് ലൈന്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൊന്മുടിയടക്കം അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെ ഉണ്ടായ വെള്ളപ്പാച്ചിലിലാണ് റോഡ് നശിച്ചത്. ഇതോടെ ഈ റോഡിനെ ആശ്രയിച്ച് യാത്രചെയ്തിരുന്ന കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. കുത്തനെയുള്ള നടപ്പുവഴിയാണിപ്പോള്‍ പ്രദേശവാസികള്‍ യാത്രക്കായി ഉപയോഗിക്കുന്നത്. പ്രായമായവര്‍ക്കും മറ്റും ഇതേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് പരാതി. ഉണ്ടായിരുന്ന റോഡ് തകര്‍ന്ന് വാഹനമെത്താതായതോടെ ചികിത്സസംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. റോഡിന്‍റെ പുനര്‍നിര്‍മാണം നടക്കാതെവരുകയും യാത്രദുരിതം ഉടലെടുക്കുകയും ചെയ്തതോടെ ചിലര്‍ പ്രദേശത്തുനിന്ന് താമസംമാറി. മഴക്കാലമാകുന്നതോടെ ഇപ്പോള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയിലൂടെയുള്ള യാത്ര കൂടുതല്‍ ദുരിതപൂര്‍ണമാകും. യാത്രദുരിതം കണക്കിലെടുത്ത് ട്രക്ക് ലൈന്‍ റോഡിന്‍റെ പുനര്‍നിര്‍മാണം സാധ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. idl adi 1 road ചിത്രം: ട്രക്ക് ലൈന്‍ റോഡ് തകര്‍ന്നതോടെ പ്രദേശത്തെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന നടപ്പുവഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.