അമലഗിരിയിൽ കാറും ബസും കൂട്ടിയിടിച്ചു

പീരുമേട്: ദേശീയപാത 183ൽ അമലഗിരിയിൽ കാറും ബസും കൂട്ടിയിടിച്ച്​ അപകടം. യാത്രക്കാർക്ക് പരിക്കില്ലെങ്കിലും ഇതുവഴിയുള്ള ഗതാഗതം 15 മിനിറ്റ് തടസ്സപ്പെട്ടു. അമലഗിരി ജങ്​​ഷന്​ സമീപം കഴിഞ്ഞ കാലവർഷത്തിൽ റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലത്താണ് അപകടം നടന്നത്. റോഡ് ഇടിഞ്ഞതിനാൽ അപകടസൂചന നൽകാൻ ടാർ വീപ്പ നിരത്തിവെച്ചിരിക്കുന്നതിനാൽ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്. ഇവിടെ കൊടും വളവായതിനാൽ ഇരുവശങ്ങളിൽനിന്ന്​ വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് ഡ്രൈവർമാർക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് ബസ് ട്രാവലറിന്‍റെ പിന്നിലിടിച്ച് ട്രാവലർ റോഡിൽനിന്ന തീർഥാടകരുടെ മേൽ കയറി രണ്ട് തീർഥാടകർ മരിച്ചിരുന്നു. റോഡിന് വീതികുറവായതിനാൽ വാഹനങ്ങൾ തമ്മിൽ തട്ടുന്നതും പതിവാണ്. അപകടങ്ങൾ പതിവാകുമ്പോഴും റോഡ് തകർന്നത് പുനർനിർമിക്കാൻ ദേശീയപാത അധികൃതർ തയാറായിട്ടില്ലെന്നാണ്​ ആക്ഷേപം. '' idl - pmd - 3 അമലഗിരിയിൽ കാറും ബസും കൂട്ടിയിടച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.