ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു

വണ്ടന്‍മേട്​: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ . കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ചു. ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍ ബിനുവിനെ പ്രസിഡന്‍റ്​ അനുമോദിച്ചു. ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുക, ഒ.പി സമയം ദീര്‍ഘിപ്പിക്കുക, ഫാര്‍മസിയിലേക്ക്​ കൂടുതല്‍ മരുന്ന് ലഭ്യമാക്കല്‍, ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. ആശുപത്രിയില്‍ കോഫി വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാനും കുടുംബശ്രീ പോലുള്ള സംരംഭകരെ ഏല്‍പ്പിക്കാനുമുള്ള കാര്യങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു. പട്ടയം: കുഞ്ചിത്തണ്ണി വില്ലേജ് ഹിയറിങ് തൊടുപുഴ: ജില്ലയില്‍ ദേവികുളം താലൂക്കില്‍ അഡീഷനല്‍ തഹസില്‍ദാരുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കുഞ്ചിത്തണ്ണി വില്ലേജിലെ ഹിയറിങ് മാര്‍ച്ച് 14ന് തിങ്കളാഴ്ച രാവിലെ 11ന്​ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. നോട്ടീസ് ലഭിച്ച കക്ഷികളും നിലവിലെ കൈവശക്കാരും ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.