തൊടുപുഴ: മാധ്യമപ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിൻെറ സ്മരണക്ക് ഇടുക്കി പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരം 'കേരള കൗമുദി' ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമദാസിന് സമ്മാനിച്ചു. ഇടുക്കി പ്രസ്‌ക്ലബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കൺസൾട്ടിങ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് സമ്മാനിച്ചു. ടെലിവിഷൻപോലുമില്ലാത്ത കാലഘട്ടത്തിൽ ദുരന്തങ്ങളടക്കം റിപ്പോർട്ട് ചെയ്യാൻ സഹായിച്ചിരുന്നത് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായിരുന്നെന്ന് എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് കെ.പി. ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്‍റ് എം.എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും വൈസ് പ്രസിഡന്‍റ് ജെയ്‌സ് വട്ടപ്പിള്ളി നന്ദിയും പറഞ്ഞു. TDL PURASKARAM കെ.പി. ഗോപിനാഥ് പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ എൻ.ആർ. സുധർമദാസിന് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.