ദിവാകരൻ ചോദിക്കുന്നു; ഇനി എവിടെ അന്തിയുറങ്ങും?

നെടുങ്കണ്ടം: തകര ഷീറ്റ് മേഞ്ഞ ഷെഡായിരുന്നു ദിവാകര‍ൻെറ കിടപ്പാടം. ആ ഷെഡാണ്​ കഴിഞ്ഞദിവസം പൂര്‍ണമായി കത്തി നശിച്ചത്​. അതോടെ ഇനി എന്ത് എന്ന ചോദ്യത്തിന്​ മുന്നിൽ ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുകയാണ് രാമക്കൽമേട് കുഴിപ്പെട്ടി കാഞ്ഞിരത്തിങ്കല്‍ ദിവാകരൻ(74). ആകെ ഉണ്ടായിരുന്ന ഒറ്റ മുറി ഷെഡും വീട്ടുപകരണങ്ങളുമാണ് വ്യാഴാഴ്ച കത്തി നശിച്ചത്. കട്ടിലും അലമാരയും വസ്ത്രങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകളും പൂര്‍ണമായും അഗ്​നിക്കിരയായി. ദിവാകരൻ പുറത്തുപോയ സമയത്തായിരുന്നു തീപിടിത്തം. വിവരം പുറം ലോകമറിയാന്‍ ഏറെ വൈകി. ഉടുത്തിരുന്ന മുണ്ടും ഷര്‍ട്ടുമല്ലാതെ ഒന്നും ബാക്കി കിട്ടിയില്ല. ഒന്നര വര്‍ഷം മുമ്പ്​ ഭാര്യയും വളര്‍ത്തു മകനും ഉപേക്ഷിച്ചതോടെ ദിവാകരൻ ഒറ്റക്കായിരുന്നു താമസം. 60 സെന്‍റ്​ സ്ഥലം ഭാര്യയുടെ പേരില്‍ മുമ്പ് എഴുതി നല്‍കിയിരുന്നു. ദിവാകരന് സ്വന്തമായുണ്ടായിരുന്ന വഴി സൗകര്യം പോലുമില്ലാത്ത സ്​ഥലത്താണ്​​ ഷെഡ് നിർമിച്ചിരുന്നത്. ക്ഷീര കർഷക പെൻഷനും ക്ഷേമ പെൻഷനുമാണ്​ ഏക വരുമാന മാർഗം. idl ndk കത്തിയമര്‍ന്ന ഷെഡിനുള്ളില്‍ ദിവാകരന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.