പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീണ്ടും അറസ്റ്റിൽ

മൂലമറ്റം: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുട്ടികളെ ശല്യം ചെയ്തതിനെ തുട​ർന്ന്​ അറസ്റ്റിൽ. അറക്കുളം ആലാനിക്കൽ എസ്റ്റേറ്റിന്​ സമീപം താമസിക്കുന്ന കുഴിങ്ങാലിൽ ജഗദീഷാണ്​ (28) അറസ്റ്റിലായത്​. പരിഭ്രാന്തരായ കുട്ടികളുടെ ബഹളം കേട്ട്​ നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന്, കാഞ്ഞാർ പൊലീസ്​ ഇൻസ്​പെക്ടർ സോൾ ജിമോ‍ൻെറയും എസ്.ഐ ഇസ്മായിലി‍ൻെറയും നേതൃത്വത്തിൽ വീട്ടിൽ നിന്നാണ്​ അറസ്റ്റ്​ ചെയ്തത്​. നീലൂരിൽ നടന്ന കൊലക്കേസിലെ പ്രതിയാണ് ജഗദീഷ്. മേലുകാവ് പൊലീസ് ചാർജ് ചെയ്ത കേസിൽ ഇയാൾ ജയിലിൽ കഴിയുകയായിരുന്നു. അടുത്തിടെയാണ്​ പരോളിൽ ഇറങ്ങിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.