വീടുകയറി ആക്രമണം: അറസ്​റ്റിലായ പ്രതികളിൽ ഒരാൾ കടന്നുകളഞ്ഞു

തിരുവല്ല: കഞ്ചാവ് വിൽപന വിവരം പൊലീസിന് ചോർത്തിനൽകിയെന്ന്​ ആരോപിച്ച് നിരണം സ്വദേശിയെ വീടുകയറി ആക്രമിച്ച് വെട്ടിപ്പരിക്കേൽപിച്ച കേസിൽ അറസ്​റ്റിലായ രണ്ടുപേരിൽ ഒരാൾ കടന്നുകളഞ്ഞു. നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജനാണ്​ (28) പുളിക്കീഴ് പൊലീസി‍ൻെറ കസ്​റ്റഡിയിൽനിന്ന്​ കടന്നത്. ഇയാ​െളയും സഹോദരൻ സജിത്തി​െനയുമാണ്​ (26) പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്. കൊമ്പങ്കേരി മാനേച്ചിറ വീട്ടിൽ രഘുവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലായിരുന്നു അറസ്​റ്റ്​. കഴിഞ്ഞ മേയ് ഏഴിനായിരുന്നു കേസിനാസ്​പദമായ സംഭവം. വിവിധ ജില്ലകളിലായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ സി.ഐ ഇ.ഡി. ബിജു, എസ്.ഐ ആർ. സുരേഷ് കുമാർ, എസ്.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അഖിലേഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘം അമ്പലപ്പുഴയിൽനിന്നാണ് പിടികൂടിയത്. വെള്ളിയാഴ്​ച വൈകീട്ട് ഏഴോടെയാണ്​ പ്രതി കടന്നത്​. പ്രാഥമിക കൃത്യം നടത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രതിയെ സ്​റ്റേഷന് പിന്നിലെ ടോയ്​ലറ്റിലേക്ക് കൊണ്ടു​പോയപ്പോൾ പൊലീസുകാരനെ വെട്ടിച്ച് കെട്ടിടത്തി‍ൻെറ പിന്നിലെ കുറ്റിക്കാട്ടിലേക്ക് ചാടി മറയുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.