ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞു

മൂന്നാർ: ആനയിറങ്കൽ അണക്കെട്ട് ഇത്തവണ നേരത്തേ നിറഞ്ഞു. നവംബർ ആദ്യവാരംതന്നെ സംഭരണശേഷി പരമാവധിയിൽ എത്തിയതോടെയാണ് തുറന്നുവിട്ടത്. മഴക്കാലത്ത് ജില്ലയിലെ അണക്കെട്ടുകളെല്ലാം നിറഞ്ഞപ്പോഴും കുലുക്കമില്ലാതെ ആനയിറങ്കൽ നിന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ അണക്കെട്ടി​ൻെറ പരമാവധി സംഭരണശേഷിയായ 1207 മീറ്റർ എത്തി. ഒരുഘട്ടത്തിൽ 25 സൻെറീമീറ്ററിലധികം ജലം കവിഞ്ഞൊഴുകുകയും ചെയ്​തു. ഇതോടെയാണ്​ രണ്ട്​ ഷട്ടർ മൂന്ന് സൻെറീമീറ്റർ വീതം തുറന്ന് 75 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിയത്. കുത്തുങ്കൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി 1963ൽ നിർമിച്ചതാണ്​ ആനയിറങ്കൽ അണക്കെട്ട്. 35 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയുണ്ട്​. അണക്കെട്ട് കവിഞ്ഞൊഴുകിയതോടെ പന്നിയാർ പുഴയിലെ ജലനിരപ്പും നേരിയതോതിൽ കൂടി. വൃഷ്​ടി​പ്രദേശമായ ബോഡിമെട്ട്, ചിന്നക്കനാൽ, ബിയൽറാം, തോണ്ടിമല എന്നിവിടങ്ങളിലടക്കം മഴ ശക്തമായിരുന്നു. ---------- ചിത്രം 1 ആനയിറങ്കൽ അണക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.