കഞ്ചാവ്​ കടത്തിയതിന്​ നാലുവർഷം തടവും പിഴയും

attn kochi തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ മട്ടാഞ്ചേരി ചക്കാമഠം കല്ലറക്കൽപറമ്പ് വീട്ടിൽ നിസാറിന്​ (36) നാലുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. 2015 ആഗസ്​റ്റ്​ 14നാണ് കേസിനാസ്പദമായ സംഭവം. കുട്ടിക്കാനം സ്വകാര്യ ബസ് സ്​റ്റാൻഡി​ൻെറ മുൻവശത്തുനിന്ന് 1.470 കിലോ കഞ്ചാവുമായി നിസാറിനെ പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന എം.കെ. പ്രസാദും സംഘവും പിടികൂടിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി. ------------ പരിപാടികൾ ഇന്ന്​ തൊടുപുഴ പഴയ ബസ്​ സ്​റ്റാൻഡ്​​: പുഷ്​പ പ്രദർശനമേള ഉദ്​ഘാടനം മന്ത്രി റോഷി അഗസ്​റ്റ്യൻ-വൈകു. 4.00 തൊടുപുഴ പ്രസ്​ ക്ലബ്​ ഹാൾ: ജോസഫ്​ പട്ടാംകുളത്തി​ൻെറ നോവൽ 'മന്ത്രണം' പ്രകാശനം -രാവിലെ 11.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.