കനത്ത മഴ ഏലം കർഷകർക്ക്​ ദുരിതം

പീരുമേട്: കനത്ത മഴയെത്തുടർന്ന്​ കായ് പൊഴിച്ചിലും തണ്ടുചീയലും പടരുന്നത്​ ഏലം കൃഷിക്ക് വിനയാകുന്നു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച മഴ തുടരുകയാണ്. ഇത്​ കൃഷിക്ക്​ ദുരിതമാകുകയാണ്​. മഴക്കാലത്ത് അന്തരീക്ഷം മൂടിനിൽക്കുന്നതിനാൽ സൂര്യപ്രകാശം ഏലച്ചെടിക്ക് ലഭിക്കുന്നില്ല. കനത്ത മഴയിൽ വെള്ളം ചുവട്ടിൽ കെട്ടിനിന്ന് തണ്ടുചീയലും കായ് പൊഴിച്ചിലും ഉണ്ടാകുന്നു. പീരുമേട് മേഖലയിൽ കനത്ത മഴയാണ് കഴിഞ്ഞ അഞ്ചു മാസം ലഭിച്ചത്. പ്രതിദിനം 60 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ മഴവരെ ലഭിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് ഏലച്ചെടിയുടെ ഇലകൾക്ക് മഞ്ഞനിറം ബാധിക്കുകയും ചീഞ്ഞ്​ കൊഴിയുകയും ചെയ്യുന്നു​. കായ്കൾക്കും മഞ്ഞനിറം ബാധിച്ച് കൊഴിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.