നെടുങ്കണ്ടം: പാലാ ബിഷപ് മതസ്പർധ വളര്‍ത്തുവാന്‍ ശ്രമിക്കുന്നതായി എസ്.ഡി.പി.ഐ ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സംഘ്പരിവാറിൻെറ പ്രീതി പിടിച്ചുപറ്റാന്‍ ബിഷപ് നടത്തുന്ന മുസ്ലിം വിരുദ്ധ പ്രസ്താവനകളെ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന്് യോഗം അഭിപ്രായപ്പെട്ടു. മുമ്പ് ലൗജിഹാദ് എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ വളരെ മോശമായ രീതിയില്‍ ആക്ഷേപിച്ചിരുന്നതിന് പിന്നാലെയാണ് നാര്‍കോട്ടിക് ജിഹാദ് എന്ന പുതിയ കണ്ടുപിടിത്തവുമായി ബിഷപ് രംഗത്തുവന്നത്. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡൻറ് സിറാജ് മുണ്ടിയെരുമ അധ്യക്ഷതവഹിച്ചു. നജീബ് സന്യാസിയോട, നിസാം, അജ്മല്‍ ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.