തൊടുപുഴ: നഗരത്തിലെ ഉപയോഗശൂന്യമായ പാറമടകളിലടക്കം വെള്ളം കെട്ടിക്കിടന്ന് രൂപപ്പെട്ട കുളങ്ങളിൽ സംരക്ഷണ ഭിത്തി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ നഗരസഭ 13ാം വാർഡ് കൗൺസിലർ സിജി റഷീദ് ആവശ്യപ്പെട്ടു. പട്ടയം കവല, കൊതകുത്തി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ പാറമടയിൽ കല്ല് പൊട്ടിച്ചെടുത്ത വലിയ കുഴിയിൽവീണ് വെള്ളിയാഴ്ച വിദ്യാർഥി മരണപ്പെട്ടിരുന്നു. മറ്റൊരു കുളത്തിൽ മുമ്പ് ചന്ദ്രൻ എന്നയാളും മരണപ്പെട്ടിരുന്നു. വാർഡിൻെറ വിവിധ ഭാഗങ്ങളിൽ ഇത്തരം പാറമടകളിൽ അപകടം വിതക്കുന്ന വെള്ളകെട്ടുകളുണ്ട്. പാറമടകളുടെ ഉടമസ്ഥരുടെ തന്നെ സാമ്പത്തിക ചെലവിലോ, നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചോ മൂടുകയോ, കെട്ടിത്തിരിച്ച് ആളുകൾക്ക് അപകടം വരാത്തവിധം മുന്നറിയിപ്പ് ബോർഡ് വെക്കുകയോ ചെയ്യണം. കൊതകുത്തിയിൽനിന്ന് ചിറകണ്ടത്തേക്കു പോകുന്ന റോഡിൻെറ ഒരുവശം അഗാധമായ കുഴിയാണ്. ഇവിടെ സംരക്ഷണഭിത്തി നിർമിക്കണമെന്നും ഇവർ നഗരസഭയോട് ആവശ്യപ്പെട്ടു. വാക്-ഇന്‍-ഇൻറര്‍വ്യൂ 18ന് കട്ടപ്പന: ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇൻറര്‍വ്യൂ നടക്കും. സെപ്റ്റംബര്‍ 18 രാവിലെ 10.30ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ഇൻറർവ്യൂ. യോഗ്യത- ഡയാലിസിസ് ടെക്‌നോളജിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ്, ഒരു ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണം. ഡയാലിസിസ് രോഗികളുടെ രജിസ്ട്രേഷന്‍ 13 മുതല്‍ കട്ടപ്പന: താലൂക്ക് ആശുപത്രയില്‍ 10 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ് ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. യൂനിറ്റിലേക്കുള്ള രോഗികളുടെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും. രോഗികള്‍ താഴെപ്പറയുന്ന രേഖകള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം. ആശുപത്രിയില്‍നിന്ന് നല്‍കുന്ന അപേക്ഷ ഫോറം, നിലവില്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍നിന്നുള്ള ചികിത്സ രേഖ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉണ്ടെങ്കില്‍ പകര്‍പ്പ്, പാലിയേറ്റിവ് രോഗിയാണെങ്കില്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.