ഇവർ ഇനി സ്വന്തം മണ്ണി​െൻറ ഉടമകൾ

ഇവർ ഇനി സ്വന്തം മണ്ണി​ൻെറ ഉടമകൾ തൊടുപുഴ: ആനച്ചാൽ സ്വദേശികളായ സുകുമാര​നും ഏലിയാമ്മയും വെള്ളത്തൂവല്‍ സ്വദേശി ഔസേപ്പി​ൻെറയും പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന്​​ ഫലം​. ഇൗ മാസം 14ന്​ സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതി​ൻെറ സന്തോഷത്തിലാണ് ഇവർ. ആനച്ചാല്‍ ഓലിക്കുന്നേല്‍ എന്‍.എ. സുകുമാരന്‍ (72) സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി ഓഫിസുകള്‍ കയറിയിറങ്ങാൻ തുടങ്ങിയിട്ട്​ 45 വര്‍ഷം പിന്നിടുന്നു. സര്‍ക്കാറി​ൻെറ 100 ദിന കർമപരിപാടികളുടെ ഭാഗമായാണ് 90 സൻെറ്​ സ്ഥലത്തിന്​ പട്ടയം കിട്ടുന്നത്. കര്‍ഷകനായിരുന്ന സുകുമാരന് വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ കൃഷി അവസാനിപ്പിക്കേണ്ടി വന്നു. സ്ഥലം പാട്ടത്തിന് നല്‍കി. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ധക്യ പെന്‍ഷനാണ് സുകുമാര​ൻെറയും ഭാര്യ ലീലയുടെയും ഏകവരുമാനം. മക്കളില്ലാത്ത ഇവര്‍ക്ക് ആശ്രയം വാര്‍ഡിലെ ആശ പ്രവര്‍ത്തകരാണ്. 18 വര്‍ഷം പണിയെടുത്ത മണ്ണ് സ്വന്തമാകുന്നതി​ൻെറ അഭിമാനത്തിലാണ്​ വെള്ളത്തൂവല്‍ ശല്യാംപാറ താഴത്തേതൊടി ഔസേപ്പ്. മക്കളുടെ പഠനം, വിവാഹം തുടങ്ങി സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ട പല സമയത്തും പട്ടയമില്ലാത്തതി​ൻെറ ബുദ്ധിമുട്ട്​ അനുഭവിച്ചെന്ന്​ ഔസേപ്പ് പറയുന്നു. മകന്‍ മനോജിനും മരുമകൾ ജോയ്സിക്കും പേരക്കുട്ടികളായ എയ്ഞ്ചലിനും എഡ്വിനുമൊപ്പമാണ് ഔസേപ്പ് താമസിക്കുന്നത്. ഭാര്യ മേഴ്‌സി ആറു വര്‍ഷം മുമ്പ്​ അർബുദം ബാധിച്ച്​ മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ആനച്ചാല്‍ ഇടയാല്‍ വീട്ടില്‍ ഏലിയാമ്മയുടെ 20 സൻെറില്‍ അഞ്ച് സൻെറിനാണ് 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിക്കുന്നത്. ബാക്കി 15 സൻെറിനും വൈകാതെ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏലിയാമ്മ. ചെങ്കുളം ഡാമി​ൻെറ ക്യാച്ച്​മൻെറ്​​ ഏരിയ എന്ന കാരണത്താലാണ് ബാക്കി സ്ഥലത്തിന് പട്ടയം കിട്ടാത്തത്. ആറുവര്‍ഷം മുമ്പ്​ ഭര്‍ത്താവ് ജോസ് മരിച്ചു. വിധവ പെന്‍ഷനാണ് വരുമാനം. മക്കളായ ജോസ്മി, ജോസ്ന, ജസ്ന എന്നിവരെ വിവാഹം കഴിച്ചയച്ചു. ----------- ചിത്രം TDL101 sukumaran സുകുമാരനും ഭാര്യ ലീലയും ആനച്ചാലിലെ വീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.