നെടുങ്കണ്ടം: ഇടുക്കിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് േനതാവും മുന്‍ കെ.പി.സി.സി അംഗവും ഐ.എന്‍.ടി.യു.സി നേതാവുമായ അഡ്വ. കെ.ടി. മൈക്കിൾ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് എന്‍.സി.പിയില്‍ ചേരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി നിര്‍ണയത്തില്‍ നേതൃത്വം എടുത്ത നിലപാടില്‍ അതൃപ്തനായിരുന്നു ൈമക്കിള്‍. കാലങ്ങളായി പാര്‍ട്ടിയില്‍നിന്ന് നേരിടേണ്ടി വന്ന അവഗണനയാണ് രാജിയിലേക്ക് നയിച്ചതെന്ന് മൈക്കിള്‍ വ്യക്തമാക്കി. ഇദ്ദേഹം ഇടഞ്ഞുനില്‍ക്കുന്ന വിവരമറിഞ്ഞ്്് കഴിഞ്ഞ ദിവസം പുതിയ ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു, വസതിയില്‍ എത്തി ചർച്ച നടത്തിയിരുന്നു. എന്‍.സി.പി സംസ്ഥാന പ്രസിഡൻറ്് പി.സി. ചാക്കോയുമായി തൊടുപുഴയില്‍ അവസാനവട്ട ചര്‍ച്ചയും നടത്തി. എന്‍.സി.പി ജില്ല ഓഫിസ് 12ന് തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്ന്്് എന്‍.സി.പി ജില്ല പ്രസിഡൻറ് സ്ഥാനത്തേക്ക് മൈക്കിള്‍ കടന്നുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.