ലോക സാക്ഷരത ദിനാചരണം

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷ​ൻെറ ആഭിമുഖ്യത്തിൽ ലോക സാക്ഷരത ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് അങ്കണത്തിൽ സാക്ഷരത പതാക ഉയർത്തി. വൈസ്​ പ്രസിഡൻറ് എൻ.കെ. ബിജുവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ട്രീസ ജോസ്​ ഉദ്​ഘാടനം ചെയ്തു. ബ്ലോക്കിൻെറ പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലെയും മുതിർന്ന സാക്ഷരത പഠിതാക്കളെ ആദരിക്കുകയും സേവന കാലാവധി പൂർത്തിയാക്കിയ േപ്രരക് മാർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ഇടുക്കി ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.കെ. ലോഹി ദാസ്​ സാക്ഷരതാ ദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ ഗ്ലോറി കെ.എ, മാർട്ടിൻ ജോസഫ്, ലാലി ജോയി, അംഗങ്ങളായ ബിന്ദു ഷാജി, നീതു ഫ്രാൻസിസ്​, സുനി സാബു, അന്നു അഗസ്​റ്റിൻ, ജോബി മാത്യു, ജിജോ കഴിക്കിച്ചാലിൽ, എ.ജയൻ, സെക്രട്ടറി വി.ജി ജയൻ, ബ്ലോക്ക് േപ്രരക് ഡയസ്​ ജോസഫ് എന്നിവർ സംസാരിച്ചു. -------------- ചിത്രം...TDL SAKSHARATHA DINAM TDPA block തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷ​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ട്രീസ ജോസ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.