തൊടുപുഴ: ഇടുക്കിയിലെ പത്താമത് ഡി.സി.സി അധ്യക്ഷനായി സി.പി. മാത്യു വെള്ളിയാഴ്ച ചുമതലയേൽക്കും. രാവിലെ 11ന് ജില്ല കോൺഗ്രസ് ആസ്ഥാനമായ ജവഹർ ഭവനിൽ ഇബ്രാഹിംകുട്ടി കല്ലാറിൽനിന്ന് അധ്യക്ഷ പദവി ഏറ്റെടുക്കും. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്, എ.െഎ.സി.സി അംഗം ഇ.എം. ആഗസ്തി തുടങ്ങിയവർ സംബന്ധിക്കും. ബി.ടെക് പ്രവേശനം തൊടുപുഴ: സർക്കാർ സ്ഥാപനമായ സൻെറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിൽ തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബി.ടെക് പ്രവേശനം ആരംഭിച്ചു. എൻ.ആർ.ഐ േക്വാട്ടയിൽ വാർഷികഫീസ് 50,000 രൂപ. സർക്കാർ സീറ്റിൽ ഒരു സെമസ്റ്ററിന് 17,500 രൂപ. 10,000ത്തിൽ താഴെ എൻട്രൻസ് റാങ്ക് ലഭിക്കുന്നവർക്ക് പ്രത്യേക സ്കോളർഷിപ് ലഭിക്കും. കമ്പ്യൂട്ടർ സയൻസ്, ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് എന്നീ ബ്രാഞ്ചുകളിലാണ് പ്രവേശനം. ഫോൺ: 9447980555, 9846906670, 9995802339. ഇൻഷുറൻസ് വാരാഘോഷം തൊടുപുഴ: 65ാമത് ഇൻഷുറൻസ് വാരാഘോഷങ്ങളുടെ എൽ.ഐ.സി തൊടുപുഴ ബ്രാഞ്ചുതല ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ജെസി ജോണി, സീനിയർ ബ്രാഞ്ച് മാനേജർ ബി. അജിത് എന്നിവർ സംബന്ധിച്ചു. -------------- ചിത്രം TDL104 LIC ഇൻഷുറൻസ് വാരാഘോഷങ്ങളുടെ എൽ.ഐ.സി തൊടുപുഴ ബ്രാഞ്ചുതല ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.